എന്താണ് സംഭവിച്ചത്..? പ്രധാനമന്ത്രി എന്തിന് ഒളിച്ചുവയ്ക്കുന്നു..?

ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് രാഹുല്‍ ഗാന്ധി. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് കടക്കാന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റെന്നാണ് സൂചന. 20 സൈനികര്‍ വീരമൃത്യു മരിച്ചതായാണ് കരസേനയുടെ ഔദ്യോഗിക സ്ഥിരീകരണം. സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് ഭാഗത്തെ ആള്‍നാശത്തെക്കുറിച്ച് കൃത്യമായ വിവരമില്ല. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ള നേതാവാണ് നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 4 തവണ ചൈന സന്ദര്‍ശിച്ച അദ്ദേഹം വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയായ ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള സൗഹൃദത്തിനു മോദി വലിയ പ്രധാന്യമാണ് നല്‍കിയിട്ടുള്ളത്. ആറു വര്‍ഷത്തിനിടെ എട്ടു തവണ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി ഇന്ത്യയിലും ചൈനയിലുമായി കൂടിക്കാഴ്ച നടത്തി. ഇതെല്ലാം ഉണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം രക്തചൊരിച്ചിലുണ്ടാകുന്ന രീതിയില്‍ ചൈന ആക്രമണം നടത്തിയതിന്റെ കാരണമാണ് ഏവരും ഉറ്റുനോക്കുന്നത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7