തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്ന് മഹേഷ് കുമാര്‍ സിംഗ്‌ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത്...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ശേഷം സര്‍ക്കാരും പി.എസ്.സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളത്തില്‍ ചോദ്യപേപ്പറുകള്‍ നല്‍കാനുള്ള ഒരു നടപടിയും പി.എസ്.സി ഇത് വരെ ആരംഭിച്ചിട്ടില്ല. പി.എസ്.സി ഓഫീസ് പടിക്കല്‍ നടത്തിയ നിരാഹാര...
തിരുവനന്തപുരം: പീരുമേട്ടിലെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകൂ.
ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വീസില്‍ നിന്ന് ഉണ്ടാകില്ലെന്ന്...
തിരുവനന്തപുരം: താന്‍ വിഡ്ഡിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവരക്കേടുകളും വിഡ്ഡിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ...
കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യം രാഹുലിനോട് ചെന്നിത്തല ചോദിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചുകൂടെ എന്ന് ചെന്നിത്തല ചോദിച്ചത്. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍...
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് ചെന്നിത്തല എത്തിയത്. തോമസ് ചാഴിക്കാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ച് കഴിഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു.
തോമസ് ചാഴിക്കാടന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നും...
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ...
ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസിന്റെ ഉള്ളിലെ അഭിപ്രായവിത്യാസം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ടി. സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാട് കൈക്കൊള്ളുമ്പോള്‍ ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്നവാദമുയര്‍ത്തിയാണ് ചെന്നിത്തല എതിര്‍ക്കുന്നത്.
പിന്നീട് നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍...