Tag: BORDER

അര്‍ധരാത്രിയില്‍ വഴിയിൽ കുടുങ്ങി പെൺകുട്ടികൾ; ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, പിന്നീട് സംഭവിച്ചത്…

കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാരചൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ നാട്ടുകാരോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു; ജയ് ഹിന്ദ് വിളിച്ചു, രേഖകള്‍ നശിപ്പിച്ചു

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം യുദ്ധ സമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ പോരാടിയ ഇന്ത്യന്‍ സൈനികന്റെ ധീരതയെ വിവരിക്കുകയാണ് പാക് മാധ്യമങ്ങള്‍. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും...

അതിര്‍ത്തിയില്‍ സംഘര്‍ഷം; പാക് സൈന്യം മോട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചു

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇന്ത്യയുടെ വ്യോമാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്നൂര്‍, നൗഷേര, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍...

പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു

ചണ്ഡിഗഡ്: പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ അതിര്‍ത്തി രക്ഷാ സേന വെടിവച്ച് കീഴ്പ്പെടുത്തി. പഞ്ചാബിലെ ഗുരുഹാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത്. പഞ്ചാബ് തലസ്ഥാനമായ ചണ്ഡിഗഡില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയുള്ള ദേരാ ബാബാ നാനാക് നഗരത്തിലെ സര്‍ക്കാര്‍...

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി. ബാലകോട്ട് സെക്ടറിലാണ് പാക്കിസ്ഥാന്‍ രൂക്ഷമായ...

മോഹന്‍ ഭാഗവതിന് കടുത്ത വെല്ലുവിളി; ധൈര്യമുണ്ടോ സ്വീകരിക്കാന്‍..? അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണം

ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന് സാധിക്കാത്തത് ആര്‍എസ്എസിന് കഴിയുമെന്ന് പ്രസ്താവിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് വെല്ലുവിളി. മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് അഖിലേന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദീന്‍ ഒവൈസി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് മാസം കൊണ്ട് ചെയ്യുന്നത് ആര്‍.എസ്.എസിന്...
Advertismentspot_img

Most Popular