Tag: bjp

തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസില്‍ ലൈംഗികാതിക്രമണം. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കെ.പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ...

‘ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരകയോ ആയി എത്തില്ല’ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ബി.ജെ.പി നേതാവ് വിവാദത്തില്‍

ന്യൂഡല്‍ഹി: ഉന്നതരുമായി കിടക്കപങ്കിടാത്ത ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരികയോ ആയി എത്തില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ബി.ജെ.പി നേതാവ് വിവാദത്തില്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള ബി.ജെ.പി നേതാവ് എസ്. വി ശേഖറിനെതിരെ പ്രതിഷേധം...

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി!!! വിവാദ പരാമര്‍ശവുമായി എച്ച് രാജ; തെമ്മാടിത്തരം പറയരുതെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയും ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ പരിഹസിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. ട്വിറ്ററിലൂടെയാണ് രാജ കനിമൊഴിക്കെതിരെ രംഗത്ത് വന്നത്. കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നായിരുന്നു എച്ച് രാജ പറഞ്ഞത്. എന്നാല്‍...

തൃപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി!!! പിന്നില്‍ സംഘപരിവാറെന്ന്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അമര്‍പൂരിലെ അജിന്ദര്‍ സിംഗ് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജിന്ദര്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍...

സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുന്നു; പ്രധാനമന്ത്രിയുടെ മൗനത്തെ കുറ്റപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റാരോപിതരായ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്നും ന്യൂയോര്‍ക്ക്...

രാജ്യത്ത് പണമില്ല, ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രം; കറന്‍സി ക്ഷാമത്തില്‍ ബിജെപിയെ കുത്തി യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്ത് ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായതിന് സമാനമായ തരത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുള്ള നോട്ടുപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2016 നവംബറില്‍ രാജ്യത്തെ എടിഎമ്മുകള്‍ കാലിയായിരുന്നു. സമാനമായ അവസ്ഥയാണ്...

വോട്ട് ചെയ്തവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു; ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി വിമത നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യത്ത് ബലാത്സംഗങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നമ്മുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. പല ബലാത്സംഗ കേസുകളിലും...

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം സജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു. സജിയുടെ നെഞ്ചിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
Advertismentspot_img

Most Popular

G-8R01BE49R7