ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ. വോട്ടിംഗ് മെഷീനില്‍ എന്ത് കൃത്രിമവും നടത്താന്‍ സാധിക്കുമെന്നും പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് ഇങ്ങനെയാണ് വിജയിച്ചതെന്ന് സംശയിക്കുന്നതായും ഇതിനെതിരെ തിരെഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.
ബംഗാളിലെ മൂന്ന് നിയോജക...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്തും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് മൂന്ന് പാര്‍ട്ടികളും ഉന്നയിച്ചത്. എന്നാല്‍ ഞായറാഴ്ച രാവിലെ മാത്രമെ പരിഗണിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ...
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാത്രിയിലും അവസാനമായില്ല. ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് അജിത്ത് പവാറിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം എ.എല്‍.എമാരെയും ശരദ് പവാര്‍ എന്‍.സി.പി യോഗത്തിനെത്തിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് അജിത്ത് പവാറിനുള്ളത്.
മുംബൈയില്‍ വൈബി ചവാന്‍ സെന്ററില്‍ നടന്ന...
ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകള്‍ നടത്തിയെന്നും ഒമ്പത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്‌സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഭൂട്ടാന്‍, ഫ്രാന്‍സ്,...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന കാര്യത്തില്‍ ബിജെപി ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായും എല്ലാം ശരിയാകുമെന്നു പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അധികാരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍ പോരാടുമ്പോഴാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
മഹാരാഷ്ട്രയില്‍...