Tag: bishop case

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി ബിഷപ്പ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ബിഷപ്പിന്റെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍...

കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ ലൂസിയെ സഭാനടപടികളില്‍ നിന്ന് പുറത്താക്കി

മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനെയും തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്....

കന്യാസ്ത്രീയെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി ഉപയോഗിച്ചു!!! ബിഷപ്പിനെതിരെ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കന്യാസ്ത്രിയെ ബിഷപ്പ് എന്ന അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈഗീകമായി ഉപയോഗിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ദിവസം മഠത്തില്‍ എത്തിയാണ് ബിഷപ്പ് പീഡനത്തിന് ഇരയാക്കിയതെന്നും എതിര്‍ത്താല്‍...

തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാറെന്ന് മിഷണറീസ് ഓഫ് ജീസസ്!

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെതിരെ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു. അതേസമയം പൊലീസിന്റെ കസ്റ്റഡി അപേക്ഷ വിധി പറയാന്‍ മാറ്റി. മൂന്ന് ദിവസം കസ്റ്റഡിയില്‍...

സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കും: ജോയ് മാത്യു

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന് അദ്ദേഹം...

മൂന്ന് മാസം നീണ്ട അന്വേഷണം കേട്ടുകേള്‍വി പോലുമില്ലാത്തത്,പോലീസിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍പാഷ.പൊലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കില്‍ ഇനി ഉള്ളത് സ്വാഭാവിക നടപടികള്‍ മാത്രമാണ്. ബിഷപ്പ് പൊലീസിനോട് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്നത് അപ്രസക്തമാണ്.പീഡിപ്പിച്ചു...

ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: വി.എസ്.

തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലവില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ...
Advertismentspot_img

Most Popular

G-8R01BE49R7