Tag: bail

അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം പ്രതി ഒൻപതു വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നും കാണിച്ച്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ മുഖ്യ ആസൂത്രകനെന്ന് എൻഐഎ കോടതി കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എ.കെ നാസറിനാണ് ഹൈക്കോടതി ജാമ്യം...

രാഹുല്‍ ഈശ്വറിന് ജാമ്യം; ആഴ്ചയില്‍ ഒരിക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകണം; രാഹുലിനെ തള്ളി തന്ത്രി കുടുംബം

കൊച്ചി: ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായിരുന്നു എന്ന...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി; ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ...

മുന്‍കൂര്‍ ജാമ്യം തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനിടെ ബിഷപ്പിനെ ചോദ്യം...

അഭിമന്യു വധക്കേസിലെ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധ കേസില്‍ മുഖ്യ പ്രതിയെന് പൊലിസ് പറഞ്ഞിരുന്ന ക്യാമ്പസ് ഫ്രണ്ട് നേതാവ്...

ജി.എന്‍.പി.സി വനിത അഡ്മിന് മുന്‍കൂര്‍ ജാമ്യം; പ്രധാന അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിന്റെ ഭാര്യയുമായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജി.എന്‍.പി.സി...

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം; ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് എം.പി ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം. രാജ്യം വിട്ട് പോകരുതെന്ന നിബന്ധനയോടുകൂടിയാണ് പട്യാല ഹൗസ് കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. തരൂര്‍ രാജ്യം വിട്ടു...

കെവിന്‍ വധക്കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്.
Advertismentspot_img

Most Popular

G-8R01BE49R7