വിവാഹ കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ശേഷം വധുവിനെ തട്ടിക്കൊണ്ടു പോയി. ആറു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഉദയ്പൂറിലാണ് സംഭവം നടന്നത്.
ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു...
ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്നും അടുത്ത മിന്നലാക്രമണത്തിന് ഇത്തരക്കാരെയും സൈനികര്‍ക്കൊപ്പം കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്‌ഷെ മുഹമ്മദ്...
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലെ ബലാക്കോട്ടില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് ഭീകരര്‍ അംഗീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്റേതാണ് സന്ദേശം. നേരത്തെ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോള്‍ ജെയ്‌ഷേ മുഹമ്മദ്...
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
പുല്‍വാമ...
റിയാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.
അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്...