Tag: amma

ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം: പി.ടി.തോമസ് എംഎല്‍എ

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണമെന്നും പി.ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു. കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി....

അവാര്‍ഡ് തനിക്കും ലഭിച്ചിട്ടുണ്ടെന്ന് നിഷ, ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്ന് ആക്രോശിച്ച് ഇടവേള ബാബു: പൊട്ടിക്കരഞ്ഞ് നടി

കൊച്ചി: സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മയിലുണ്ട്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതവ് നിഷ സാംരഗിനെ അമ്മ അവഗണിച്ചു. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ...

അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് നടി; ‘അമ്മ’ എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമായി; സിനിമയിലെ സ്ത്രീകള്‍ക്ക് ഇത് അപമാനം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ കുറിപ്പ്: അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്,...

നിവര്‍ത്തികേടിന്റെ പേരില്‍ ‘അമ്മ’യില്‍ കുടുങ്ങിക്കിടക്കുന്ന കലാകാരികളെ കൂടി രക്ഷപെടുത്തേണ്ടത് ഡബ്ല്യൂ.സി.സിയുടെ ഉത്തരവാദിത്തമാണ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനേയും അത്തരമൊരു സ്ത്രീവിരുദ്ധമായ സംഘടനയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച നടി റിമാ കല്ലിംഗലിനേയും അഭിനന്ദിച്ച് എഴുത്തുകാരി...

ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു; അമ്മ യോഗത്തില്‍ നടന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്ന് നടി ഊര്‍മിള ഉണ്ണി. ഞാന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെന്നും ഊര്‍മിള പറഞ്ഞു. 'നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും...

,ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബു; ‘തിലകന്‍ ചേട്ടനോട് സിനിമത്തമ്പുരാക്കന്മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ’ ?

കൊച്ചി:വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ, ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവും രം?ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ...

ആണുങ്ങളുടെ ‘അമ്മ…’അമ്മ’ യുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി മുരളി

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന താരസംഘടനയായ 'അമ്മ' യുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി മുരളി തുമ്മാരുകുടി. ഭാരവാഹി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരിലാണ് മുരളി തുമ്മാരുകുടി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം...

‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം; മോഹന്‍ലാല്‍ പ്രസിഡന്റായ ആദ്യ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതെ പ്രമുഖ യുവതാരങ്ങള്‍…

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാള ചലചിത്ര താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റശേഷമാണ് നിര്‍ണായക തീരുമാനം എടുത്തത്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ഇന്ന്...
Advertismentspot_img

Most Popular

G-8R01BE49R7