Tag: airport

വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട്...

വെള്ളം കയറുന്നു; നെടുമ്പാശേരിയില്‍ വിമാനമിറങ്ങില്ല; ടേക്ക് ഓഫിന് തടസമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നതിന് നിയന്ത്രണം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന്...

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായി ജ്വല്ലറി ഉടമ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ ബിസ്‌കറ്റ് വേട്ട. ദുബായിയില്‍ നിന്ന് സ്വര്‍ണ്ണ ബിസ്‌കറ്റുമായി വന്ന കണിയാപുരം ഗോള്‍ഡ്സൂക് ജ്വല്ലറി ഉടമ അഷ്റഫാണ് പിടിയിലായത്. ഒന്നരക്കോടിയുടെ സ്വര്‍ണ്ണ ബിസ്‌കറ്റാണ് അനധികൃതമായി ഇയാള്‍ കൊണ്ടു വന്നത്. 44 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് കൈവശം ഉണ്ടായിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണ കടത്ത്...

കൊച്ചി വിമാനത്താവളത്തിന് പരമോന്നത പുരസ്‌കാരം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിക്ക് (സിയാല്‍) ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' ലഭിച്ചു. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം സജ്ജമാക്കിയത് കൊച്ചി വിമാനത്താവളമാണ്. വിലയിരുത്തലുമായി ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പോസ്റ്റ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി!!! തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും. ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍...

ജലന്ധര്‍ ബിഷപ്പ് രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍; കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ ഇന്ന് പരിശോധന

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും....

വിമാനത്തില്‍ പറന്നിറങ്ങുന്നവര്‍ക്ക് ഇനി വീട്ടിലേക്ക് ഫ്‌ലൈ ബസില്‍ പറക്കാം..! സാധാരണ എസി ബസുകളുടെ ചാര്‍ജുകള്‍ മാത്രം

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കെ.എസ്.ആര്‍.ടിസിയുടെ പ്രത്യേക സംവിധാനം വിപുലീകരിക്കുന്നു. 'ഫ്‌ലൈ ബസ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ എസി ബസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ്, വൃത്തിയുള്ള...

23 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കാരണം ഒന്നരമണിക്കൂര്‍ നെറ്റ്‌വര്‍ക്ക് തകരാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം 23 എയര്‍ഇന്ത്യാ വിമാനങ്ങള്‍ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പല എയര്‍ഇന്ത്യാ വിമാനങ്ങളും അരമണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക പിഴവ് മൂലം നേരിട്ട നെറ്റ്‌വര്‍ക്ക് തകരാറാണ് വിമാനങ്ങള്‍ വൈകിപ്പുറപ്പെടാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ...
Advertismentspot_img

Most Popular