Tag: airport

ദര്‍ശനം നടത്തുന്നതുവരെ കേരളത്തിലുണ്ടാകും; സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ അയ്യപ്പഭക്തരല്ലെന്നും തൃപ്തി; 4 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി/ നിലയ്ക്കല്‍: എത്രത്തോളം പ്രതിഷേധങ്ങള്‍ കനത്താലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി പറഞ്ഞു. കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിന്...

തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്

ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്. തിരുവനന്തപുരം, മംഗളൂരു അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹാട്ടി എന്നി ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) നടപ്പാക്കുന്നതിന് പാട്ടത്തിനുനല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സേവനത്തില്‍ കാര്യക്ഷമത, വൈദഗ്ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഒരു ലക്ഷം പേരോളം പങ്കെടുക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു...

വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സെയ്തലവി നാലരയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

റണ്‍വേ 4000 മീറ്ററാക്കും; കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് കണ്ണൂരാകും; എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്‌സ്…. കണ്ണൂരില്‍ നിന്ന് പറക്കാനൊരുങ്ങി പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികള്‍…

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 പ്രമുഖ രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു...

വിമാനത്താവളങ്ങളിലെ അമിത വിലയ്ക്ക് കടിഞ്ഞാണിടുന്നു; പക്ഷേ കൊച്ചിക്ക് ഇത് ബാധകമാവില്ല

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിലാണ് ഈ...

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊച്ചി: വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 26 മുതല്‍ സര്‍വീസ് ആരംഭിക്കും; വെള്ളം പൂര്‍ണ്ണമായി നീങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍...
Advertismentspot_img

Most Popular

G-8R01BE49R7