Tag: actor

കോവിഡ് ബാധിച്ച് ആലുവ സ്വദേശിയായ നടന്‍ ദുബായില്‍ മരിച്ചു

കൊച്ചി: ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍...

ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍...

കോവിഡ് 19: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്‍കിയത്. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും...

പ്രശസ്ത നടനും ഭാര്യയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘ഹലോ, ഞാനും റീറ്റയും ഓസ്ട്രേലിയയിലാണ്. ഞങ്ങൾക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു....

സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന നടന്‍

ഗോവ വിമാനത്താവളത്തില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിരോധിക്കണമെന്ന് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍. സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംഘടന...

നടന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി...

താരമായി മീനാക്ഷി; നിര്‍മാണം അച്ഛന്‍, സംവിധാനം ഇളയച്ഛന്‍…; പുതിയ ചിത്രത്തിന്റെ പൂജ നടന്നു; ചിത്രങ്ങള്‍ കാണാം..!!!

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. അനൂപിനൊപ്പം ദിലീപും മകള്‍ മീനാക്ഷിയും പൂജയ്ക്ക് എത്തിയിരുന്നു. ഇളയച്ഛന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായത് മീനാക്ഷി ദിലീപാണ്. അച്ഛന്റെയും മകളുടെയും ചുറ്റുമായിരുന്നു ക്യാമറാ കണ്ണുകള്‍. അനൂപിന്റെയും...

നടന്‍ വിനായകന്റെ അറസ്റ്റ് ഉടന്‍…!!

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നു യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍...
Advertismentspot_img

Most Popular