Category: BREAKING NEWS

ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പ്രചരിപ്പിച്ചതായി പരാതി; വീഡിയോ പ്രചരിച്ചത് മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന നിലയില്‍

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസിനെതിരെയാണ് ആരോപണം. സ്റ്റേഷനില്‍ വെച്ചെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസുകാരാണെന്നാണ് ആരോപണം. മൊബൈലില്‍ ചിത്രീകരിച്ച സ്റ്റേഷനകത്തെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ...

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിക്കുന്നത്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ...

മലിനീകരണം തടയാന്‍ നടപടി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‌രിവാളിന് 50,000 രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും വഴിയോര കയ്യേറ്റങ്ങളും തടയാന്‍ സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതാണ് കെജ്‌രിവാളിന് വിനയായത്. ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും...

ഒഴിവ് ഒരുലക്ഷം… അപേക്ഷിച്ചവര്‍ രണ്ടു കോടി… ഇന്ത്യന്‍ റെയില്‍വെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലേക്ക് റെക്കോര്‍ഡ് അപേക്ഷ

ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാര്‍ഥികള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ അഞ്ചുദിവസംകൂടി ബാക്കിനില്‍ക്കെയാണ് രണ്ടുകോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് 90,000 പേരെയും ആര്‍പിഎഫിലേക്കു 9500 പേരെയുമാണ്...

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു!!! സംഭവം അര്‍ധരാത്രിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു. കിളിമാനൂര്‍ മടവൂരിലാണ് സംഭവം. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. മുന്‍ റേഡിയോ ജോക്കിയും...

ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ വാങ്ങുന്നത് ആറുകോടി മുതല്‍ 50 കോടി വരെ!!! ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ അജന്‍ഡ അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. 14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ ഇത്തരം വാര്‍ത്തകളും അനുബന്ധ പരസ്യങ്ങളും പ്രസിദ്ധീകരിക്കാമെന്നു സമ്മതിക്കുന്ന...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം… കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ...

മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തശേഷം രണ്ടുആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷെരീഫിന്റെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായുളള...

Most Popular

G-8R01BE49R7