മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചതിന് മാതാപിതാക്കള്‍ ഇരുപത്തുനാലുകാരിയായ മകളെ ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ...
ബംഗളൂരൂ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ നയമെന്നത് വ്യക്തമാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് റാവു പറഞ്ഞു. വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവില്‍...
സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന് ഇരയായെന്നും കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്നും സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ...
ന്യൂഡല്‍ഹി: ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രോഹിത്(22) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
വീടിന് മുറ്റത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രോഹിത് കുട്ടിയെ തന്റെ റൂമിലേക്ക് കൊണ്ടുപോകുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. പീഡനസമയത്ത്...
കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
രണ്ടാം...
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍ഗോഡ് നിന്നും നാടുവിട്ട മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും
അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്. അമേരിക്കന്‍സേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്സിന് വിവരം കിട്ടി.
ഇവരേക്കുറിച്ച്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. അടുത്ത ആഴ്ച...