ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയ്ക്ക് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.30 ന് ആയിരിന്നു മരണം. ഖബറടക്കം ഇന്ന് വൈകിട്ട്...
കാസര്‍ഗോഡ്: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെ കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്.
ഇന്നലെ രാത്രിയലുണ്ടായ കല്ലേറില്‍ പള്ളിയിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയായ പ്രദേശത്ത്...
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 9.17ഓടെ തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. 9 പേരെ രക്ഷപ്പെടുത്തി. 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2...
തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം അഴിമതിക്ക് കളമൊരുക്കാനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്നാണ് അദ്ദേഹം ഉപമിച്ചത്. ഇതൊരിക്കലും വിറ്റൊഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എയര്‍ ഇന്ത്യാ ഓഹരിവില്‍പന സസൂക്ഷ്മം...
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പന്ത്രണ്ടാം ക്ലാസ് ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസാണെന്ന് അധികൃതര്‍. ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറാണെന്നു പറഞ്ഞാണ് വാട്സാപ്പിലൂടെയും മറ്റും വ്യാപക പ്രചാരണം നടക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന...
കോട്ടയം: സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദം കേരളത്തിലും. സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കുപരീക്ഷയ്ക്ക് കോട്ടയത്ത് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍. നവോദയ സെന്ററില്‍ പരീക്ഷ എഴുതിയ അമിയ സലീമിനാണ് പഴയ ചോദ്യപേപ്പര്‍ കിട്ടിയത്. മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമിയ സലീം. സ്ംഭവത്തെ...