Category: BREAKING NEWS

സി.പി.ഐ.എം ഭീകരസംഘടനായി മാറി; ഷുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ചെന്നിത്തല

കോഴിക്കോട്: സിപിഐഎം ഭീകരസംഘടനയായി മാറിയെന്നും ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം ഭീകരസംഘടനയായി...

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് അഞ്ചുദിവസമായി നടന്നുവന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍...

‘പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും, പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും’ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയെന്ന് ബി.ജെ.പി എം.പി

ഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്. 'പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും' ഭൂഷണ്‍...

ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അനുമതിയോടെ; പി. ജയരാജനും കൊലപാതകത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിന്നുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്റേയും പിണറായിയുടേയും...

മുഖ്യമന്ത്രി കത്തയച്ചു; റെയില്‍വേ തീരുമാനം മാറ്റി; പരീക്ഷ മലയാളത്തിലും എഴുതാം….

പാലക്കാട്:വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ...

ഷുഹൈബ് വധക്കേസില്‍ പിടിയിലായവര്‍ ഡമ്മി പ്രതികളല്ല, യഥാര്‍ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി, പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഡിജിപി വ്യക്തമാക്കി. 'മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍...

സഭയുടെ സ്വത്ത് പൊതു സ്വത്തല്ല, ഭൂമി വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ല : പുതിയ വാദങ്ങളുമായി മാര്‍ ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ സ്വത്ത് കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. സഭ ട്രസ്റ്റല്ലെന്ന് കര്‍ദ്ദിനാള്‍ കോടിതിയില്‍...

എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി, കാരണങ്ങള്‍ ഇങ്ങനെ

കൊച്ചി: എം.ജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വി.സിയാവാനുള്ള മതിയായ യോഗതയില്ലാത്ത ആളാണെന്നും 10 വര്‍ഷം പ്രഫസറായിരിക്കണമെന്ന നയം സെബാസ്റ്റ്യന്‍ പാലിച്ചില്ലെന്ന് പറഞ്ഞ കോടതി ബാബു സെബാസ്റ്റ്യന്‍ പ്രഫസറായി ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വി.സിയെ അയോഗ്യനാക്കണമെന്ന ഹരജിയിലായിരുന്നു കോടതി...

Most Popular