Category: BREAKING NEWS

ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു… ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍!!!

മുംബൈ: ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍. ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്റെ അറിയിപ്പ്. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം… 35ഓളം കടകള്‍ കത്തിനശിച്ചു

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും...

നടിയെ ആക്രമിച്ച കേസില്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയാണ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ തെളിവായി...

നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം, പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സനുഷ ആക്രമിക്കപ്പെട്ടത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍...

ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ്, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്ന് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി...

പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം, 10 കോടി മുടക്കി എകെജി സ്മാരകം നിര്‍മിക്കാന്‍ തീരുമനിച്ച സംസ്ഥാന സര്‍ക്കറിനെ വിമര്‍ശിച്ച് വി.ടി.ബല്‍റാം

തൃത്താല: സര്‍ക്കാര്‍ ബജറ്റില്‍ എകെജി സ്മാരകം നിര്‍മിക്കാന്‍ പണം അനുവദിച്ചതിന് സിപിഐഎമ്മിനെ ആക്രമിച്ച് വി.ടി.ബല്‍റാം എംഎല്‍എ. എ.കെ ആന്റണി സര്‍ക്കാര്‍ എകെജി സ്മാരകത്തിനായി മുന്‍പ് അനുവദിച്ച സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നിര്‍മ്മിക്കുകയാണ് ചെയ്തതെന്ന് ബല്‍റാം പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ...

സംസ്ഥാന ബജറ്റ്, കുടുംബശ്രീ പദ്ധതികള്‍ക്കായി 200 കോടി

തിരുവനന്തപുരം: കുടുംബശ്രീ പദ്ധതി 20-ാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 20 ഇന പദ്ധതിയുമായി സംസ്ഥാന ബജറ്റ്. കുടുംബശ്രീയ്ക്ക് 200 കോടി രൂപ വകയിരുത്തിയ ധനമന്ത്രി ത്രിതലസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഊര്‍ജിതനടപടികള്‍ സ്വീകരിക്കുന്നതായും 2018-19 അയല്‍ക്കൂട്ട വര്‍ഷമായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇതിന്റെ ഭാഗമായി മൈക്രോ ഫിനാന്‍സ് സമ്മിറ്റും...

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല!!! ബലാത്സംഗ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലെ ലിംഗ വിവേചനം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം. ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. സ്ത്രീയാല്‍...

Most Popular