Category: BREAKING NEWS

വിഎസ് അച്യുതാനന്ദനെതിരേയും കൊലവിളി നടത്തി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി വി.എസ് അച്യുതാനന്ദനെതിരെയും വധഭീഷണി നടത്തിയതിന്റെ തെളിവ് പുറത്തുവന്നു. 2015ല്‍ വി.എസ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോകുന്ന ദിവസമാണു വധഭീഷണി മുഴക്കി ഫെയ്‌സ്ബുക്കില്‍ ആകാശ് പോസ്റ്റ്...

സുപ്രീംകോടതിയില്‍ ഹാദിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കേസ് കീഴ്‌മേല്‍ മറിയാന്‍ സാധ്യത

ന്യൂഡല്‍ഹി : മുസ്ലിമായി ജീവിക്കാനാണ് ആഗ്രഹമെന്ന് സുപ്രീംകോടതിയില്‍ ഹാദിയ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി. മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ വന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായും...

രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാന്‍ ഉലകനായകന്‍ റെഡി, കമലിന്റെ പാര്‍ട്ടി പ്രഖ്യാപന തീയതി തീരുമാനിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.പര്യടനത്തിന്റെ ഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം...

ശുഹൈബിനെ വെട്ടിയത് ആകാശ് തില്ലങ്കേരിയല്ലന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍ ഇപ്പോള്‍ പൊലിസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയില്ലെന്ന് നൗഷാദ്. ശുഹൈബിനൊപ്പം ആക്രമിക്കപ്പെട്ടയാളാണ് നൗഷാദ്. ശുഹൈബിനെ ആക്രമിച്ചത് മൂന്നു പേര്‍ ചേര്‍ന്നാണ്. എന്നാല്‍, ആകാശ് തില്ലങ്കേരിയോളം ശരീരവലുപ്പമില്ലാത്തവരാണ് ആക്രമിച്ചതെന്നും നൗഷാദ് പറഞ്ഞു. ആക്രമത്തിനായി ഉപയോഗിച്ചത് പുറകോട്ടു വളഞ്ഞ...

തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോര; പൊലീസ് പിടികൂടിയ പ്രതികള്‍ ഡമ്മിയാണെന്ന് പറയുന്നത് മറ്റാരെയോ രക്ഷിക്കാനെന്നും ഇ.പി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പരിഹസിച്ച് ഇ.പി ജയരാജന്‍. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയവരെ ഡമ്മി...

യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം; മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരം മാര്‍ച്ച് 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓര്‍ഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം...

സൗദിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍!! സംഭവത്തില്‍ ദുരൂഹത

ജിദ്ദ: സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ്...

സി.പി.ഐ.എം ഭീകരസംഘടനായി മാറി; ഷുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ചെന്നിത്തല

കോഴിക്കോട്: സിപിഐഎം ഭീകരസംഘടനയായി മാറിയെന്നും ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം ഭീകരസംഘടനയായി...

Most Popular