തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോര; പൊലീസ് പിടികൂടിയ പ്രതികള്‍ ഡമ്മിയാണെന്ന് പറയുന്നത് മറ്റാരെയോ രക്ഷിക്കാനെന്നും ഇ.പി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പരിഹസിച്ച് ഇ.പി ജയരാജന്‍. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയവരെ ഡമ്മി പ്രതികളെന്ന് സുധാകരന്‍ ആരോപിക്കുന്നത് മറ്റാരെയോ രക്ഷിക്കാന്‍ ആണെന്നും ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും ജയരാജന്‍ അറിയിച്ചു.

‘അന്വേഷണം നടത്തി രണ്ട് പേരെ കസ്റ്റഡിയിലെടുത്തപ്പോള്‍ അത് ഡമ്മിയാണെന്ന് പറയുന്നു. ആര്‍ക്ക് വേണ്ടിയാണത്. പൊലീസ് അത്രമാത്രം വസ്തുനിഷ്ഠമായി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് അന്വേഷിച്ചത്. അത് ഡമ്മിയാണെന്ന് പറഞ്ഞു നടക്കുന്നു. ഇത് കുറ്റവാളികളെ സംരക്ഷിക്കാനുള്ള നിലപാടാണെന്നും’ ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7