ന്യൂഡല്‍ഹി: യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരം മാര്‍ച്ച് 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഓര്‍ഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനാഥാലങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് സത്യവാങ് മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.