Category: BREAKING NEWS

വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും പൊട്ടിക്കും, സൂചനയുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായിവന്നാല്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്നും ചര്‍ച്ചയ്ക്കു തയാറാവുന്ന ആരുമായും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഒരുക്കമാണെന്നും അദ്ദേഹം...

വീണ്ടും കളിക്കാന്‍ കളം ഒരുക്കി കാര്യവട്ടം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തവണ നടക്കുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കോടതിക്ക് അത് പരിശോധിക്കാം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലെത്തിയതാണ്. നിയമസഭയ്ക്കുമാത്രമേ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാനാവൂ. റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സോളാര്‍...

പിണറായി സര്‍ക്കാരിനെതിരേ യെച്ചൂരി; ഇത് പാര്‍ട്ടി നയമല്ലെന്ന് തുറന്നടിച്ചു

ന്യൂഡല്‍ഹി: മദ്യ ഉപഭോഗം കുറയ്ക്കുകയാണ് പാര്ട്ടി നയമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില് പാര്ട്ടി പറഞ്ഞത് ഇതാണ്. ഇതിനുളള ശ്രമങ്ങളാണ് സര്ക്കാര് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ മദ്യനയം തിരുത്തി ബാറുകള് തുറക്കുന്നതിനെ സംബന്ധിച്ച് അറിയില്ല. കേരളത്തില് നിന്നുളള...

വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുതിര്‍ന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സമാനചിന്താഗതിക്കാരോട് സഹകരിക്കാന്‍ തയ്യാറാകുന്നതിനൊപ്പം ഒരു പൊതു...

ചെങ്ങന്നൂര്‍ പിടിക്കാന്‍ ‘രണ്ടില’ യെ കൂടെക്കൂട്ടാനൊരുങ്ങി ബി.ജെ.പി; നേതാക്കള്‍ കെ.എം മാണിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. നാളെ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് കൂടിക്കാഴ്ചയെന്നത് നിര്‍ണായകമാണ്. ബിജെപി...

വീണ്ടും സെല്‍ഫി ദുരന്തം; തോക്ക് ചൂണ്ടി സെല്‍ഫി എടുക്കന്നതിനിടെ അബന്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്. വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ്...

ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു!!!

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത കല്‍പറ്റയ്ക്ക് സമീപത്തുവച്ചാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില...

Most Popular