Category: BREAKING NEWS

കോളത്തിലെ മന്ത്രിമാരുടെ ശമ്പളം ഇരട്ടിയാക്കി, എംഎല്‍എമാരുടെ ശമ്പളത്തിലും വര്‍ധനവ്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ്...

കെ.കെ. രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം….!

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന...

ഒടുവില്‍ രാഹുല്‍ അത് തുറന്നു പറഞ്ഞു…

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' രാഹുല്‍ ഗാന്ധി കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ...

‘ഇത് ഒടുക്കത്തിന്റെ തുടക്ക’മെന്ന് മമത, ‘ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ വിജയം നേടുക തന്നെ ചെയ്യു’മെന്ന് ലാലു പ്രസാദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മുന്നേറ്റം നടത്തിയ സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശിലെ സിറ്റിങ് സീറ്റുകളായ ഗോരക്പൂരിലും ഫുല്‍പൂരിലും ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 'വന്‍ വിജയം... മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനങ്ങള്‍. ഒടുക്കത്തിന്റെ തുടക്കമാണിത്,'...

ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക്

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് തീരുമാനിച്ചു. പാര്‍ട്ടിക്കു വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കുന്നതുവരെ എന്‍ഡിഎയുമായി സഹകരിക്കില്ല. എന്‍ഡിഎയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്നണിയിലെ ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന്, പാര്‍ട്ടി നേതൃയോഗത്തിനു ശേഷം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, കോടതിയുടെ നീരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും മറ്റ് എല്ലാ തെളിവുകളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറണമെന്ന് എറണാകുളം...

ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി,യോഗിയുടെ തട്ടകവും കൈവിട്ടു

പാറ്റ്ന: ഉത്തര്‍പ്രദേശ്,ബീഹാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലും ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ബീഹാറിലെ അരാറിയ ലോക്സഭ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിങ് സീറ്റില്‍ ബിജെപി...

കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സി.പി.ഐ.എം കത്തിച്ചു; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത ബൈപ്പാസിനായി ഭൂമി അളക്കുന്നതിനിടെ വയല്‍ക്കിളികളുടെ സമരം ശക്തമായതോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദേശീയപാതാ ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ അളക്കുന്നതിനെതിരെ സമരം...

Most Popular