Category: BREAKING NEWS

ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കും

തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായുള്ള ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സമരം പിന്‍വലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും നേരത്തെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും...

ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങള്‍, മലപ്പുറം ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

മലപ്പുറം: ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണി മുതല്‍...

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനായി ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് സി.മുഹമ്മദ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഹരജി ഫയല്‍ ചെയ്തു. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ നശിപ്പിക്കുപ്പെടും...

മക്കാ മസ്ജിജ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

ന്യൂഡല്‍ഹി: മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്.10 ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി പറഞ്ഞു.ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ്...

മക്കാ മസ്ജിദ് സ്ഫോടനക്കേസ്: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. 2007 മെയ് 18 നാണ്...

ഡോക്ടര്‍മാരെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട; ശക്തമായ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...

തന്നെ പീഡിപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്‌തേക്കാം; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു. ഹിന്ദു...

വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു

കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍...

Most Popular