Category: BREAKING NEWS

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം തൃപ്തികരമല്ല, എ.വി ജോര്‍ജ് യോഗ്യനല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. ആരോപണ വിധേയനായ എ.വി.ജോര്‍ജ് പോലീസ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, എസ്.ഐ ദീപകിന് ജാമ്യമില്ല

ആലുവ : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചത്.നേരത്തെ ദീപകിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍...

സംസ്ഥാനത്തെ പെട്രോള്‍ വില കേട്ടാല്‍ ബോധം പോകും…

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32...

വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നു; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ഡോക്റ്റര്‍മാര്‍

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മികതകളെയും കുറിച്ച് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ ആണ് രംഗത്തെത്തിയത്. ഇക്കാര്യം...

സുപീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി. രാജ്യസഭാ അധ്യക്ഷനാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. ഉപരാഷ്ട്രപതിയുടെ തീരുമാനം അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ച്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍...

ലിഗയുടെ മൃതദേഹം സ്വദേശത്ത് സര്‍ക്കാര്‍ എത്തിക്കും, അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും

തിരുവനന്തപുരം: കോവളത്ത് മരിച്ച വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നല്‍കും. ലിഗയുടെ സഹോദരി ഇല്‍സിയെ സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍...

നാളെ മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശന്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുന്നത്. ഇതേ അവശ്യമുന്നയിച്ച് അടുത്തമാസം 12 മുതല്‍ അനിശ്ചിതകാല...

കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭം, തീരപ്രദേശത്തുള്ളവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്ത് നാളെ രാത്രി വരെ അതിശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ വരെയുണ്ടാകാം. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്...

Most Popular