Category: BREAKING NEWS

നിപ്പാ വൈറസ് മൂലം മരണപ്പെട്ടവര്‍ ആറുപേര്‍ എന്ന് സ്ഥിരീകരണം, കൂടുതല്‍ പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം. കോഴിക്കോട് കളക്ടര്‍ യുവി ജോസ് ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിബാധിച്ചു മരിച്ചത്. ഇവരില്‍ പലര്‍ക്കും...

നിപാ വൈറസ്: വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മന്ത്രി ശൈലജയും പേരാമ്പ്രയിലേക്ക്

കോഴിക്കോട്: ആപൂര്‍വ വൈറല്‍ പനി, നിപാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ പേരാമ്പ്രയിലെത്തും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ആരോഗ്യമന്ത്രി കെകെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ച്ിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം ആരോഗ്യമന്ത്രിയും സ്ഥിതി ഗതികള്‍...

ഇന്ധന വില കുതിക്കുന്നു; അഞ്ചുരൂപയോളം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...

കോഴിക്കോട്ട് പനി മരണം 16 ആയി; നിപാ വൈറസ് ബാധിച്ചയാളെ ചികിത്സിച്ച നഴ്‌സും മരിച്ചു; മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തില്ല

കോഴിക്കോട്: സംസ്ഥാനത്തു ഭീതി പടര്‍ത്തി വീണ്ടും പനി മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയാണു മരിച്ചത്. നിപ്പാ വൈറസ് ബാധിച്ച രോഗിയെ ലിനി ശുശ്രൂഷിച്ചിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ഉടനെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണു...

നിപ്പാ വൈറസ്: ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 98ല്‍ മലേഷ്യയില്‍; ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 14 ദിവസം; ഫലപ്രദമായ മരുന്നുകളില്ല; പേര് ലഭിച്ചത്…

കോഴിക്കോട്: ജനങ്ങളില്‍ ആശങ്ക പടര്‍ത്തി കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ നിപ്പാ വൈറസ് പകര്‍ന്നു പിടിക്കുന്നു. ഇതിനകം അഞ്ചുപേര്‍ ഈ അസുഖം മൂലം മരിച്ചു കഴിഞ്ഞു. ഞായറാഴ്ച വൈകീട്ടോടെയാണ് നിപ്പാവൈറസ് തന്നെയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ...

കോഴിക്കോട്ട് പനി മരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട് പടര്‍ന്നുകൊണ്ടിരിക്കുന്ന പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍...

കോഴിക്കോട് പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈറസ് ബാധയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് വൈറസ്ബാധ മൂലമുണ്ടായ പനി പിടിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി...

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...

Most Popular