Category: BREAKING NEWS

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

കൊച്ചി: താരസംഘടനായ അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്)യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി...

കാലിന് പരിക്ക്; നിര്‍ണായക മത്സരത്തിന് ബ്രസില്‍ ഇറങ്ങുന്നത് സൂപ്പര്‍ താരമില്ലാതെ!!!

കോസ്റ്റാറിക്കയെ അവസാന നിമിഷം തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സെര്‍ബിയയ്ക്ക് എതിരെ നിര്‍ണായ മത്സരത്തിനിറങ്ങുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ ഇല്ലാതെയാകും നിര്‍ണായക മത്സരത്തില്‍ കാനറികള്‍ക്ക് ഇറങ്ങേണ്ടി വരിക. കഴിഞ്ഞ മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് സൂപ്പര്‍ താരത്തെ പുറത്തിരുത്താന്‍ കാനറികളെ നിര്‍ബന്ധിപ്പിക്കുന്നത്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് ശേഷം...

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാമല്ല!!! യഥാര്‍ത്ഥ കൊലായാളിക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ട്; പൊലീസ് ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥി ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോതമംഗലം സ്വദേശിനി ഷോജിയെയും ജിഷയെയും കൊലപ്പെടുത്തിയത് ഒരാള്‍ തന്നെയെന്നും ഇയാള്‍ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും തനിക്കറിയാമെന്നും യുവാവ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയില്‍...

അര്‍ജന്റീനയുടെ തോല്‍വി: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...

ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി

പാലക്കാട്: ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭഷ്യസുരക്ഷാ വിഭാഗം മീന്‍ പിടികൂടിയത്. പിടികൂടിയ മത്സ്യം വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ...

ജെസ്‌നയുടെ തിരോധാനം: പോലീസ് അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു, പരിശോധന കേരളം,തമിഴ്‌നാട്, കര്‍ണാടക, ഗോവ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ക്രൈം റെക്കോഡ്സ്...

അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്; മാധ്യമങ്ങള്‍ക്ക് വിലക്ക്, വിഭാഗീയത വില്ലനായേക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. ആഭ്യന്തര പ്രശ്നങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്....

സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി നേതാവിന്റെ സ്ഥിരീകരണം

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ...

Most Popular