Category: BREAKING NEWS

ട്യൂഷനെത്തിയ പതിനാലുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി; വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

യു.പി: ട്യൂഷനെത്തിയ 14കാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെ മറ്റാരുമില്ലാത്ത സമയത്ത് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍...

എം ഫോണ്‍ സ്ഥാപക ചെയര്‍മാന്‍ എം.എം അഗസ്റ്റിന്‍ അന്തരിച്ചു

വയാനാട്: എം ഫോണ്‍ സ്ഥാപക ചെയര്‍മാന്‍ വഴവറ്റ മുരിങ്ങാനിയില്‍ എം.എം അഗസ്റ്റിന്‍(അപ്പച്ചന്‍ ചേട്ടന്‍-78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് വാഴവറ്റ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍. ഭാര്യ: ഇത്തമ്മ കോടഞ്ചേരി വെട്ടുകല്ലേന്‍ കുടുംബാംഗമാണ്. മക്കള്‍: റോജി അഗസ്റ്റിന്‍ (ചെയര്‍മാന്‍, എം ഫോണ്‍), ജിജി സാജു,...

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി!!! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി...

‘അമ്മ’യില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ...

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇന്നു രാവിലെ ആറരയോടെ ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും. പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ്...

ഐ.എസില്‍ ചേര്‍ന്നതായി സംശയം; കാസര്‍ഗോഡ് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 11 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കാണാതായവരില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള...

ബാങ്കുകളുടെ ഇടപാട് തീര്‍ക്കാന്‍ തയ്യാര്‍, പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വിജയ് മല്യ

ന്യൂഡല്‍ഹി: ബാങ്കുകളുടെ ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിജയ് മല്യ. പ്രധാനമന്ത്രിക്കാണ് വിജയ്മല്യ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് തുറന്ന കത്തെഴുതിയത്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നും മല്യ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ...

മദ്യം വാങ്ങുന്നതിനുളള പ്രായപരിധി 21 ല്‍ നിന്നും 23 ആക്കി ഉയര്‍ത്തി

തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുളള പ്രായപരിധി ഉയര്‍ത്തി. നിലവിലുളള പ്രായപരിധിയായ 21 ല്‍ നിന്നും 23 ലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനമായി. നിയമസഭ പാസ്സാക്കിയ 2018 ലെ അബ്കാരി (ഭേദഗതി) ബില്‍ പ്രകാരമാണ് പുതിയ ഭേദഗതി. രണ്ട് ഭേദഗതികളാണ് ബില്ലില്‍ ഉണ്ടായിരുന്നത്. കള്ളില്‍ സ്റ്റാര്‍ച്ച് കലര്‍ത്തി വില്‍ക്കുന്നത്...

Most Popular