Category: BREAKING NEWS

മുഖ്യമന്ത്രിയും സംഘവും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല; തുടര്‍ന്ന് വയനാട്ടിലെത്തി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. പത്തുമണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന...

‘പിറന്നാള്‍ എനിക്കൊരു വീക്ക്‌നെസ് ആണ്’ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ പിറന്നാള്‍ ആഘോഷിച്ച് ടോമിന്‍ ജെ. തച്ചങ്കരി

തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പിറന്നാള്‍ ആഘോഷം നടത്തി വെട്ടിലായ ടോമിന്‍ ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വീണ്ടും വിവാദത്തില്‍. കെഎസ്ആര്‍ടിസിയിലാണ് ടോമിന്‍ തച്ചങ്കരി സ്വന്തം ജന്മദിനം ഇത്തവണ ആഘോഷിച്ചത്. ജീവനക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ചീഫ്ഓഫീസില്‍ കേക്കുമുറിച്ചായിരുന്നു സിഎംഡി പിറന്നാള്‍ ആഘോഷിച്ചത്. ആര്‍.ടി....

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു, അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം സജ്ജം;എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.62 അടിയായി. നാലുമണിക്കൂര്‍ മുന്‍പ് 2401.72 അടിയായിരുന്ന ജലനിരപ്പാണ് വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഈ നിലയില്‍ താഴ്ന്നത്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതിന് ശേഷം തുടര്‍ച്ചയായ മണിക്കൂറുകളില്‍...

രണ്ട് ജില്ലയിലെ എടിഎമ്മുകള്‍ പൂട്ടിയേക്കും; പ്രളയത്തേതുടര്‍ന്ന് ബാങ്കുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും പൂട്ടിയേക്കും.ഇടുക്കിചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്ന് കൂടുതല്‍ ജലം വന്നു തുടങ്ങിയതോടെ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ബാങ്ക് ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയെന്നാണ് സൂചന.എന്നാല്‍, ഔദ്യോഗികമായി...

മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി,പുറത്തെത്തിച്ചത് സമാന്തര പാത നിര്‍മ്മിച്ച്

മൂന്നാര്‍: മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുള്‍പ്പെടുന്ന 54 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ എത്തിച്ചു. റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയുമാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികള്‍...

സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, അതീവ ജാഗ്രതാ നിര്‍ദേശം; പതിനാലാം തീയതി വരെ കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ...

മഴക്കെടുതി: സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മഴക്കെടുതി സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയോ മറ്റുരീതികളിലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും പുതിയതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി...

മുഴുവന്‍ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ്2401.72 അടിയായി ഉയര്‍ന്നു, വെളളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി

കൊച്ചി: മുഴുവന്‍ ഷട്ടറും തുറന്ന് വെളളം ഒഴുക്കി വിടുന്നത് പുരോഗമിക്കുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. ഇപ്പോഴും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പ് 2401.60 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2401.72 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്തെ കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതാണ് ഇതിന് കാരണം. ഡാമിലെ...

Most Popular