Category: BREAKING NEWS

വെള്ളം കയറുന്നു; നെടുമ്പാശേരിയില്‍ വിമാനമിറങ്ങില്ല; ടേക്ക് ഓഫിന് തടസമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നതിന് നിയന്ത്രണം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന്...

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്‍ ചിങ്ങം ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മന്ത്രി പദത്തിലേക്ക്. കര്‍ക്കടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്നാണ് വിവരം. സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനും ധാരണയായി....

കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കണ്ണൂര്‍,...

നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു; ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ

ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്ന് സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരിന്നു. ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം...

ഇടുക്കി ഡാം തുറക്കുന്നു; ഉച്ചയ്ക്ക് 12ന് ട്രയല്‍ റണ്‍; 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും; ജാഗ്രതാ മുന്നറിയിപ്പ്

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ട്രയല്‍ റണ്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്....

ഇടുക്കിയില്‍ ട്രയല്‍ റണ്‍!!! ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍, ജലനിരപ്പ് 2398.66

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുനേര്‍ത്ത് അടിയന്തര യോഗത്തിലാണ് ഇടുക്ക് അണക്കെട്ടിന്റെ ട്രയല്‍ റണ്‍ നടത്താന്‍...

ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 38,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെന്‍സെക്‌സ് 117.47 പോയന്റ് ഉയര്‍ന്ന് 38,005ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിട...

നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി

മലപ്പുറം: സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കലിതുള്ളി കാലവര്‍ഷം. മലപ്പുറം നിലമ്പൂരിനടുത്ത് ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയായിരിന്നു ഉരുള്‍പൊട്ടല്‍. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പതിനഞ്ചായി. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം...

Most Popular