Category: BREAKING NEWS

പ്രളയത്തില്‍ മുങ്ങി കേരളം,ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ഡാമുകള്‍ തുറന്നുവിട്ടു, അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച വരെ അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് 17 വരെ അതിജാഗ്രതയും (ഓറഞ്ച് അലര്‍ട്ട്)...

വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരെയുക്കും, ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറന്നു; സെക്കന്റില്‍ തുറന്നുവിടുന്നത് ആറ് ലക്ഷം ലിറ്റര്‍ വെള്ളം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും വീണ്ടം തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറിയ ഇടവേളക്ക് ശേഷം...

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതി:പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ല,നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലന്നും ഡിജിപി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ല. അതിനാലാണ് നടപടികളില്‍ താമസമുണ്ടാവുന്നത്. അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടിവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവും. ആരെയും...

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു:കനത്ത മഴയില്‍ മലബാറില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍, വയനാടും മൂന്നാറും ഒറ്റപ്പെട്ടു

കൊച്ചി:കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴയില്‍ മലബാറില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, മൂന്നാര്‍ മേഖലയിലും മഴ ശക്തമാണ്....

ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറും വീണ്ടും തുറക്കാന്‍ സാധ്യത; മഴ കനത്തു: പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്ഇബിയുടെ നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2397.06 അടിയാണ്. ...

ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശ് ശക്തി തന്നെ, ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മുനമ്പത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എംവി ദേശ് ശക്തി തന്നെയെന്നു സ്ഥിരീകരിച്ചു. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഷിപ്പിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള എം.വി.ദേശ് ശക്തി എന്ന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം

കൊച്ചി: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം...

Most Popular