Category: SPORTS

അഞ്ജു ബോബി ജോര്‍ജ് ദേശീയ പദവി ഒഴിയുന്നു

ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു. ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും...

ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്...

കൊച്ചിയില്‍ ഇനി ക്രിക്കറ്റ് വേണ്ടേ…? ഗ്രൗണ്ട് കുത്തിപ്പൊളിച്ച് ഉണ്ടാക്കുന്നത് പിച്ച് അല്ല, ശവപ്പെട്ടിയാണ്…! പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ കൊച്ചി: മത്സരം ഫുട്‌ബോളായാലും ക്രിക്കറ്റായാലും കൊച്ചി സ്‌റ്റേഡിയം എപ്പോഴും നിറഞ്ഞുകവിഞ്ഞിരിക്കും. അതാണ് മലയാളികളുടെ സ്‌പോര്‍ട്‌സ് സ്‌നേഹം. ഒരുകാലത്ത് കൊച്ചിയില്‍ സ്ഥിരം ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു. കാത്ത് കാത്തിരുന്നാലാണ് കേരളത്തിലേക്ക് ഒരു ഏകദിനം എത്തുക. നിറഞ്ഞുകവിയുന്ന ഗ്യാലറികള്‍ക്കു മുന്നിലല്ലാതെ ഒരു കളിപോലും ഇവിടെ നടന്നിട്ടുമില്ല....

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍

കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായി. നവംബര്‍ ഒന്നിനാണു മല്‍സരം നടക്കുക. കെസിഎയും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള...

അവസാന പന്തില്‍ വേണ്ടത് അഞ്ചു റണ്‍സ്; സിക്‌സര്‍ പറത്തി ഡി.കെ; ത്രസിപ്പിക്കുന്ന ജയത്തോടെ ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യക്കു നാല് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തുകളില്‍നിന്ന് 29 റണ്‍സ് സ്വന്തമാക്കിയാണ് അവസാന...

അവര്‍ എന്നെ ചതിച്ചു; നാലു കോടി രൂപ തട്ടിയെടുത്തു…

ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി...

ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ്...

ഐഎസ്എല്‍ ഫൈനല്‍, ആദ്യ പകുതിയില്‍ ചെന്നൈയ്ന്‍ എഫ്‌സി മുന്നില്‍

ബംഗളൂരു: ഐഎസ്എല്‍ കലാശപ്പോരിന്റെ പകുതിസമയത്ത് ചെന്നൈയ്ന്‍ എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍. മെയ്ല്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഹെഡ്ഡര്‍ ഗോളുകളിലാണ് ചെന്നൈയ്ന്‍ ലീഡെടുത്തത്. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ എട്ടാം മിനിറ്റിലെ വേഗഗോളിനു ഇടതുവലതു പാര്‍ശ്വങ്ങളില്‍നിന്നുള്ള രണ്ടു കോര്‍ണറുകളാണ് ചെന്നൈയ്ന്‍ മറുപടി നല്‍കിയത്. കളിയുടെ...

Most Popular