ലുസെയ്ല്‍: ഫുട്‌ബോള്‍ ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തന്റെ അവസാന അവസരമാണിതെന്ന് ലയണല്‍ മെസ്സി. ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്ന് അറിയാമെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും 2014 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിനെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ...
മധ്യപ്രദേശ് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ പര്യടനം തുടരുകയാണ്. പദയാത്രയ്ക്ക് ഇടയിൽ ഒരു മാധ്യമപ്രവർത്തകനുമായി നടന്നുകാെണ്ടുള്ള അഭിമുഖം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ രാഹുലിനോടുള്ള രസകരമായ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആരാണ് രാഹുലിന് ഷൂസ്...
ഇത്തവണത്തെ ലോകകപ്പ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല. മലയാളികളുടെ സ്പര്‍ശമേറ്റ മഹാമേളഎന്ന് തന്നെ വിശേഷിപ്പിക്കാണ് ഈ ലോകകപ്പിനെ. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ച്ചക്കാരും വളണ്ടിയര്‍മാരുമായി പങ്കെടുക്കുന്ന വിശ്വമേള. വര്‍ണാഭമായ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ സംഘാടനവും മത്സരത്തിന്റെ ആവേശവും വരെ നീളുന്നതാണ്...
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ബ്രസീല്‍ കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇതിന് മുമ്പ് ഫോട്ടോ സെഷനിടെ നടന്ന രസകരമായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫോട്ടോ സെഷന്...
ദോഹ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. സൂപ്പർ താരം കരിം ബെൻസേമ പരുക്കേറ്റു പുറത്തായതാണ് ടീമിനു തിരിച്ചടിയായത്. പരിശീലനത്തിനിടെ പരുക്കേറ്റ് ബെൻസേമയ്ക്ക്, ലോകകപ്പ് കളിക്കാനാകില്ല. നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവാണ്...
മുംബൈ: ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതിമാര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. നവംബര്‍ 19-നാണ് ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനും ഇഷ ജന്മം നല്‍കിയതെന്ന് കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളാണ് ഇഷ. പ്രമുഖ...
തിരുവനന്തപുരം : ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ കേരളത്തില്‍ ആവേശത്തിനൊട്ടും കുറവില്ല. ഫുട്‌ബോള്‍ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകള്‍ക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ബ്രസീല്‍ .. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം'...
കുവൈത്ത്: ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ വമ്പന്‍ താരനിരയുമായി ഇറങ്ങിയ ബല്‍ജിയത്തിനെ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസിസ്റ്റിലൂടെ ഈജിപ്ത് അട്ടിമറിച്ചു (2–1). കെവിന്‍ ഡിബ്രൂയ്‌നെയുടെ പിഴവ് മുതലാക്കിയ മുസ്തഫ മുഹമ്മദിലൂടെയാണ് ഈജിപ്ത് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബല്‍ജിയത്തിന്റെ...