Category: SPECIALS

മലയാള സിനിമയുടെ പേരിൽ വിദേശ മലയാളികളിൽനിന്ന് ലക്ഷങ്ങൾ തട്ടി; പിന്നിൽ ഷിബു ലോറൻസ് ജോണും ബൈജു കൊട്ടാരക്കരയുമെന്ന് നിർമ്മാതാവ്; കേസെടുത്ത് കേരള പോലീസ്

കൊച്ചി: സിനിമാ പ്രവർത്തകർ, നിരോധിച്ച സംഘടനയായ "മാക്ട" ഭാരവാഹികൾ എന്ന രീതിയിൽ പരിചയപ്പെടുത്തി വിദേശ മലയാളികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ ഓസ്‌ട്രേലിയൻ മലയാളിയായ ഷിബു ലോറെൻസ് ജോണിനും യൂട്യൂബറും സംവിധായകനുമായ ബൈജു കൊട്ടാരക്കരയ്ക്കും എതിരേ കേരള പോലീസ് കേസെടുത്തു. ഇവർക്കെതിരെ...

എ.ഐ വിദ്യയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈന ഇടപെടുമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: എ.ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്...

കെഎസ്ആർടിസിയിൽ ഇനി ഡ്രൈവിങ് പഠിക്കാം; പുതിയ നീക്കവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കാൻ ഗതാഗത വകുപ്പിൻ്റെ നീക്കം. മിതമായ ചെലവിൽ ഡ്രൈവിങ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക...

അനുമോൾക്ക് അപൂർവ നേട്ടം; ഒറ്റദിവസം റിലീസ് ചെയ്തത് താരത്തിന്റെ നാല് സിനിമകളും ഒരു വെബ് സീരീസും

ലോകസിനിമയില്‍ തന്നെ ഒരു അഭിനേതാവിനും ലഭിക്കാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുമോൾ. ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തില്‍ അനുമോള്‍ കേന്ദ്രകഥാപാത്രമായ നാല് സിനിമകളും ഒരു വെബ്‌സീരീസുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. ഈ സന്തോഷം വനിതാദിനത്തിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞത് അനുമോൾക്ക് ഇരട്ടിമധരുമായി...

പൗരത്വ ഭേദഗതി ബില്‍ നടപ്പിലായാൽ എന്ത് സംഭവിക്കും..?​

എന്താണ് പൗരത്വ ഭേദഗതി നിയമം?​ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം...

ആരാധകന്റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ‌ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...

വിക്രത്തിന്റെ ചിയാൻ 62ൽ നായികയായി ദുഷാര വിജയൻ

സർപാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് ദുഷാര വിജയൻ. രായൻ,വേട്ടൈയ്യൻ തുടങ്ങിയ സിനിമകളിലെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി വാഗ്ദാന പ്രോജക്ടുകളിൽ ദുഷാര വിജയൻ ഇപ്പോൾ അഭിനയിച്ചു വരികയാണ്.ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും...

സിദ്ധാർഥന്റെ മരണം: ‘ദൃശ്യം’ സിനിമയെ വെല്ലുന്ന ആസൂത്രണം; ദുരൂഹ സംഭവങ്ങൾ വിവരിച്ച് മുഹമ്മദ് ഷമാസ്

കല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കാൻ ‘ദൃശ്യം’ സിനിമയുടെ തിരക്കഥയെ വെല്ലുന്ന ആസൂത്രണമുണ്ടായതായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമാസ്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പൊലീസിന്റെയും...

Most Popular

G-8R01BE49R7