Category: OTHERS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം. ജോലിയില്‍ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും...

കോപ്പിയടി: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി

പാല: കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് അഞ്ജു എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും വിദ്യാര്‍ത്ഥിനിയെ മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ ഇരുത്തിയത് ചട്ടലംഘനമാണെന്ന് സമിതി പറയുന്നു. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ...

ശബരിമല സന്നിധാനത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കരുത്; ഉല്‍സവം മാറ്റിവയ്ക്കണമെന്നും ആവശ്യം

പത്തനംതിട്ട: കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്നതിനാല്‍ ശബരിമല സന്നിധാനത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കരുതെന്നും ഉല്‍സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ഈ വിവരം കാണിച്ച് തന്ത്രി ദേവസ്വം കമ്മിഷണര്‍ക്കു കത്ത് നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിനെ ഫോണില്‍ വിളിച്ചും വിവരം പറഞ്ഞു. സംസ്ഥാനത്ത്...

കേന്ദ്ര നിര്‍ദേശം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കന്‍ അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര നിര്‍ദേശം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും മന്ത്രി പറഞ്ഞു. മതമേലധ്യക്ഷന്‍മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും...

മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പാലാ: പരീക്ഷയക്കു ശേഷം കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുക്കല്‍ മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 12 മണിയോടെ മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ ചേര്‍പ്പുങ്കലിലെ കോളജിലായിരുന്നു പരീക്ഷ...

ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ; മുഴുവൻ കുട്ടികൾക്കും പഠനസഹായികൾ അധ്യാപകർ ഉറപ്പാക്കണം

തിരുവനന്തപുരം: രാജ്യത്തിന്‌ മാതൃകയായ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ തിങ്കളാഴ്‌ച ആരംഭിക്കും. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ്‌ തിങ്കളാഴ്‌ച മുതൽ നടത്തുക. രണ്ടാംഘട്ട ട്രയലിന്‌ മുന്നോടിയായി ഞായറാഴ്‌ച രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി...

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

അങ്കമാലി: കോവിഡ് 19 നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയിലെ ആലോചനാ സമിതിയും ഫൊറോ വികാരിമാരുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അതേസമയം ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍...

കോവിഡ്: സംസ്ഥാനത്തെ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപൂരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ലെന്നെ നിലപാടുമായി കൂടുതല്‍ പള്ളികള്‍. തിരുവനന്തപുരത്തെ പാളയം പള്ളിക്ക് ഒപ്പം കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മെയ്തീന്‍ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്!ജിദും തുറക്കില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സാധിക്കില്ലെന്ന്...

Most Popular

G-8R01BE49R7