കേന്ദ്ര നിര്‍ദേശം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കന്‍ അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര നിര്‍ദേശം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും മന്ത്രി പറഞ്ഞു.

മതമേലധ്യക്ഷന്‍മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേര്‍ന്ന വിശദമായ ചര്‍ച്ചക്കു ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടര്‍ന്നാണ് കടകംപള്ളിയുടെ പ്രതികരണം. സഹമന്ത്രിയായതിനാല്‍ മുരളീധരന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ അറിയാതെ പോകുന്നതുകൊണ്ടാവും ഇങ്ങനെ സംസാരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊവിഡുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകള്‍ വി മുരളീധരന്‍ വായിച്ചു മനസ്സിലാക്കണമെന്നും മെയ്മാസത്തിലെയും ജൂണ്‍മാസത്തിലെയും ഉത്തരവുകള്‍ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാനെന്നും കടകംപള്ളി വിമര്‍ശിച്ചു.

ബിവറേജസ് തുറക്കാമെങ്കില്‍, ഷോപ്പിങ് മാള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചതെന്നും കടകംപള്ളി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular