Category: OTHERS

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആലപ്പുഴയില്‍ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും...

രാമായണമാസം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ‘നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരു’തെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ...

ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല; നമ്മള്‍ പണ്ടത്തെപോലെ തന്നെ, കൊന്നപ്പോള്‍ ഹിന്ദു നാമധാരിയെ തന്നെ കൊന്നുവല്ലേ..! എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ്

കൊച്ചി:എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ബി.കെ നിയാസ്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയാണ് നിയാസ് രംഗത്ത്...

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നേതാക്കളടക്കം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ്...

പുതിയ തീരുമാനവുമായി സൗദി; ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ല

ജിദ്ദ: തൊഴില്‍ തേടുന്നവര്‍ക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ വ്യവസ്ഥ. സൗദിയില്‍ ഇനി ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നേരത്തെ നിലനിന്ന ആനുകൂല്യം പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു...

ലൈംഗികമായി പീഡിപ്പിച്ചത്‌ മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍വെച്ച്; 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി; ഫോണില്‍ അശ്ലീല സംസാരം; ബിഷപിനെതിരേ കന്യാസ്ത്രീയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍

കുറവിലങ്ങാട്: കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കുറുവിലങ്ങാട് മഠത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായും കന്യാസ്ത്രീ പോലീസിനു മൊഴി നല്‍കി. ശല്യം കൂടിയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണില്‍ അശ്ലീലച്ചുവയോടെയാണ്...

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

എന്ത് വിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: ബിജെപി

അയോധ്യ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ രാമക്ഷേത്ര നീര്‍മാണത്തിന് ബിജെപി തയാറെടുക്കുന്നു. അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍...

Most Popular

G-8R01BE49R7