Category: PRAVASI

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചത്; ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 10...

മലയാളി ഷാര്‍ജയില്‍ മരിച്ച നിലയില്‍

ഷാര്‍ജ: തിരുവനന്തപുരം സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. വര്‍ക്കല കവലയൂര്‍ സ്വദേശി ലിബു(50)വാണ് അന്തരിച്ചത്. രാവിലെ ഉറക്കം എണീക്കാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. റൊമാന വാട്ടര്‍ ജീവനക്കാരനായിരുന്ന ലിബു, അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പ് സജീവ പ്രവര്‍ത്തകനായിരുന്നു. ഹൃദ്രോഗിയായിരുന്ന ലിബു, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം...

തുഷാര്‍ ചെക്ക് കേസ്; വീണ്ടും വിശദീകരണവുമായി യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ പോലീസില്‍ പരാതിനല്‍കിയ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെ അനുകൂലിക്കുന്നവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. നാസില്‍ നേരത്തേ ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തുഷാര്‍...

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നാസില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയാറാകാതെ തുഷാര്‍

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അജ്മാന്‍ കോടതിയില്‍...

യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിക്കും; റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനവും ഇന്ന്; മോദി ഇന്ന് അബുദാബിയില്‍; നാളെ ബഹറൈനിലേക്ക്

അബുദാബി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും. ഹോട്ടല്‍ എമിറേറ്റ്സ്...

തുഷാറിന് ജാമ്യം ലഭിച്ചു; യുഎഇ വിട്ടുപോകാനാവില്ല; ജയില്‍ മോചനം എം.എ. യൂസഫലിയുടെ ഇടപെടലിലൂടെ

അജ്മാന്‍: ചെക്ക് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചെങ്കിലും സിവില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ യുഎഇ വിട്ടുപോകാനാവില്ല. തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവെച്ചിരിക്കുകയാണ്. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലാണ് ജയില്‍ മോചനം എളുപ്പത്തിലാക്കിയത്. അജ്മാന്‍ കോടതിയില്‍...

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു...

മോദി വീണ്ടും യുഎഇയിലേക്ക്…

ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അബുദാബിയില്‍ ഔദ്യോഗികതലത്തില്‍ ഒരുക്കങ്ങള്‍ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ...

Most Popular

G-8R01BE49R7