തുഷാര്‍ ചെക്ക് കേസ്; വീണ്ടും വിശദീകരണവുമായി യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ പോലീസില്‍ പരാതിനല്‍കിയ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെ അനുകൂലിക്കുന്നവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.

നാസില്‍ നേരത്തേ ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്കുകേസ് വരുന്നതിനുമുമ്പ് ഇത്രയുംവര്‍ഷങ്ങളായിട്ടും നാസില്‍ അബ്ദുള്ളയോ മാതാപിതാക്കളോ താനുമായോ ഓഫീസുമായോ തന്റെ പരിചയക്കാരുമായോ ഒരുനിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി അറിയിച്ചു.

നാസിലിന്റെ വിഷയം വന്നപ്പോള്‍ ചെക്കുകേസില്‍ ഇടപെടാറില്ലെന്ന് എപ്പോള്‍, എവിടെ വെച്ചു പറഞ്ഞുവെന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുള്ളയാണെന്നും യൂസഫലി പറഞ്ഞു. തുഷാര്‍ വിഷയത്തില്‍ നടക്കുന്ന കുപ്രചാരണത്തിനെതിരേ രണ്ടാംതവണയാണ് യൂസഫലിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവരുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നതുമാത്രമാണ് ഈ കേസില്‍ എം.എ. യൂസഫലിക്കുണ്ടായ ഏകബന്ധമെന്നും അതല്ലാതെ അദ്ദേഹം ഈ കേസില്‍ ഏതെങ്കിലുംതരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും നേരത്തേ അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular