ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ...
ടെഹ്‌റാന്‍: ഇറാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു. സ്ഥിതി വളരെ മോശമായ ഇറാനില്‍നിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
...
റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യാ . ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ...
ദുബായ്: യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ജര്‍മനി,...
റിയാദ്: കൊറോണ വൈറസ് കൂടുതല്‍ ആശങ്കാജനകമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം സൗദി അറേബ്യ നിര്‍ത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.
നിയന്ത്രണ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കുമെന്നും സൗദി വാര്‍ത്താ...
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന മലയാളിസംഘം കേരളത്തിലേക്ക് തിരിച്ചു. എമിറേറ്റ്‌സ് വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്താന്‍ എല്ലാ സഹായവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സംഘം വീഡിയോയിലൂടെ പറയുന്നുണ്ട്.
അതേസമയം ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍...