Category: PRAVASI

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 520 കടന്നു; കേരളത്തില്‍ മാത്രം എണ്ണം 105 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ഇന്ത്യന്‍...

കൊറോണ വൈറസിനു പിന്നാലെ പുതിയ വൈറസ് ആക്രമണം കൂടി… ഒരാള്‍ മരിച്ചു 32 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. 'വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്' എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍...

വിവാഹമോചനം; വിമാനത്തളത്തില്‍ കുടുങ്ങി യുവാവ്

ദുബായ് : വിമാനത്തളത്തില്‍ കുടുങ്ങി ഇന്ത്യന്‍ പൗരന്‍. ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരനാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പുണെ സ്വദേശിയായ അരുണ്‍ സിങ്ങാണ് (37) കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍...

കൊറോണ: നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്….

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം...

സൗദിയില്‍ ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു : 21 ദിവസത്തേയ്ക്ക് കര്‍ഫ്യു

റിയാദ്: സൗദിയില്‍ 21 ദിവസത്തേയ്ക്ക് കര്‍ഫ്യു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് കര്‍ഫ്യൂ. സല്‍മതാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 23 മുതല്‍ അടുത്ത 21 ദിവസത്തേയ്ക്ക് കര്‍ഫ്യൂ തുടരും. സൗദിയില്‍ ഞായറാഴ്ച മാത്രം 119...

കരുതിവച്ച ഭക്ഷണ സാധനങ്ങളും പണവും തീരുന്നു; കേന്ദ്ര സര്‍ക്കാരിനോട് സഹായം തേടി മലയാളികള്‍…

നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് 19 ഇറ്റലിയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തടയാന്‍ ഇറ്റലിയില്‍ അടച്ചുപൂട്ടല്‍ രണ്ടാഴ്ചയാകുന്നു. എല്ലാവരും വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കരുതിവച്ച ഭക്ഷണസാധനങ്ങളും കയ്യിലെ കാശും തീരുമോയെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചു വീട്ടിനകത്തു കഴിയുന്ന ഇവര്‍ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍...

ഗര്‍ഭിണിയായ മലയാളി നഴ്‌സിന് കൊറോണ ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും; ഭര്‍ത്താവിനും മക്കള്‍ക്കും വൈറസ് ബാധ…

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...

കൊറോണയ്ക്കിടെയില്‍ യുഎഇയ്ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍...

Most Popular

G-8R01BE49R7