698 മലയാളികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി

കൊച്ചി : മാലദ്വീപില്‍നിന്ന് മലയാളികളുമായി നാവിക സേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. 595 പുരുഷന്‍മാരും 103 സ്ത്രീകളും. 19 ഗര്‍ഭിണികളും 14 കുട്ടികളും അടക്കം 698 പേരാണ് എത്തിയത്. യാത്രക്കാരില്‍ 440 പേര്‍ മലയാളികളാണ്. കോവിഡ് ലോക്ഡൗണില്‍പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്‍ സമുദ്രസേതുവിലെ ആദ്യ ദൗത്യമാണിത്. വെള്ളിയാഴ്ചയാണ് കപ്പല്‍ മാലദ്വീപില്‍നിന്നു പുറപ്പെട്ടത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ കണക്കുകള്‍ ഇങ്ങനെ. തമിഴ്‌നാട് –187, ആന്ധ്രാപ്രദേശ് – 8, അസം –1, ന്യൂഡല്‍ഹി – 4, ഗോവ –1, ഹരിയാന –3, ഹിമാചല്‍ പ്രദേശ് – 3, ജാര്‍ഖണ്ഡ് –2, കര്‍ണാടക –8, ലക്ഷദ്വീപ്– 4, മധ്യപ്രദേശ് –2, മഹാരാഷ്ട്ര –3, ഒഡീഷ– 2, പുതുച്ചേരി –2, രാജസ്ഥാന്‍ –3, തെലങ്കാന – 9, ഉത്തര്‍പ്രദേശ് –2, ഉത്തരാഖണ്ഡ് –7, ബംഗാള്‍ –7.

കൊച്ചിയിലെത്തുമ്പോള്‍ ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരുടെ നടപടിക്രമം ഇങ്ങനെ:

പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് വീട്ടിലേക്കു പോകാന്‍ കാബിന്‍ തിരിച്ച 40 കാറുകള്‍ സജ്ജം. പൊലീസ് അകമ്പടിയുമുണ്ടാകും. വീടുകളില്‍ 14 ദിവസം ക്വാറന്റീന്‍.

മറ്റുള്ളവര്‍ക്കായി വിവിധ ജില്ലകളിലേക്കു 40 കെഎസ്ആര്‍ടിസി ബസുകള്‍. ഒരു ബസില്‍ 30 പേര്‍. ഇതിനും പൊലീസ് അകമ്പടി. വീടുകളില്‍ 14 ദിവസം ക്വാറന്റീന്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കെഎസ്ആര്‍ടിസി ബസുകളില്‍ എറണാകുളത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 14 ദിവസത്തിനു ശേഷം നാട്ടില്‍ പോകാം.

Similar Articles

Comments

Advertismentspot_img

Most Popular