Category: PRAVASI

കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ്, കുന്നംകുളം സ്വദേശി അശോക് കുമാര്‍ ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശേരിയില്‍...

ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം; ട്രെയിനില്‍ വരുന്നവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം….!

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതു റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കുകയാണു...

ഇന്നലെ എത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

കൊച്ചി: ഇന്നലെ എത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. ഇന്നലെ നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേരെയാണ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ രണ്ടു പേര്‍ക്കും ബഹ്‌റിനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നു...

കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി മമ്മൂട്ടിയും സംഘവും, ഒന്നരക്കോടിയുടെ പദ്ധതിയില്‍ ആദ്യ ഘട്ടം 1000 പേര്‍ക്ക് വിമാനടിക്കറ്റ്

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊഴില്‍നഷ്ടവും വിസാപ്രശ്‌നവും അടക്കം പ്രതിസന്ധികളില്‍ കുടുങ്ങി വിമാനടിക്കറ്റിന് പോലും മാര്‍ഗ്ഗമില്ലാതെ നാട്ടിലേക്ക് പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനം. നാട്ടിലെത്താന്‍ പണമില്ലാതെ വലയുന്നവരെ ലക്ഷ്യമിട്ട് സൗജന്യ വിമാനടിക്കറ്റുമായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവാസി...

യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: എച്ച്1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയില്ല

വാഷിങ്ടന്‍: യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്കു തിരിച്ചു മടങ്ങാനുള്ള വഴികള്‍ അടയുന്നു. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക...

പ്രവാസികൾക്ക്‌ സഹായവുമായി 30 ലക്ഷം വരെ വായ്പ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ പുനരധിവാസ പദ്ധതി. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ നോർക്ക റൂട്സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പകൾ അനുവദിക്കാനാണു തീരുമാനം. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡിപ്രേം) എന്ന പദ്ധതിയാണ് പ്രവാസികൾക്ക്...

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി സുദേവന്‍ ദാമോദരന്‍ (52) ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 60 ആയി.

ഖത്തർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ട വിമാനം അവസാന നിമിഷം റദ്ദാക്കി; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാർ എയർപോർട്ടിൽ…

കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു...

Most Popular

G-8R01BE49R7