ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതു മലയാളി ഉള്‍പ്പെടെ 412 പേര്‍. ഇതോടെ ആകെ മരണസംഖ്യ 37,460 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നുദിവസമായി നൂറിനടുത്തു മാത്രം നിലനിന്ന മരണനിരക്ക് പെട്ടെന്ന് നാനൂറിനു മുകളിലെത്തിയതു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയുടെ പ്രത്യേകത മൂലമാണ്. വാരാന്ത്യങ്ങളില്‍...
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍നിന്ന് തുക ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച വിശദാംശം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുള്ള...
വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച വരെ ഇത് 124 ആയിരുന്നു. വിദേശത്ത് മരിച്ചവരുടെ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8,...
തിരുവനന്തപുരം : പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് മടങ്ങിവരുന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിന്റെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് വി.മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവര്‍ സമ്മതം അറിയിച്ചു.
കോണ്‍ഫറന്‍സിനുള്ള ലിങ്ക് അയച്ചു കൊടുത്തു. യോഗം തുടങ്ങിയപ്പോള്‍ ലിങ്കില്‍ അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1...
റിയാദ് : ചികിത്സയിലായിരുന്ന മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി. സി. സനീഷ് (37) ആണു മരിച്ചത്. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷുമൈസി ജനറല്‍ ആശുപത്രിയിലായിരുന്നു....
മലപ്പുറം : നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കന്‍ തയ്യില്‍ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4...