Category: PRAVASI

വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ ഭയപ്പെടേണ്ട; എല്ലാ വിസകളുടെയും കാലാവധി ഡിസംബര്‍ നീട്ടിയതായി യു.എ.ഇ

ദുബായ്: വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ . എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന് യു.എ.ഇ അറിയിച്ചു. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിയ ഇന്ത്യാക്കാര്‍ക്ക് യുഎയില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ വ്യക്തമാക്കി. തിരിച്ചുവരാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായും ഇക്കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിനും...

ഇന്ന് 1580 പ്രവാസികള്‍ കൂടി കൊച്ചിയിലെത്തും; ഇന്നലെ എത്തിയത് 1320 പേര്‍…

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇന്ന് 1580 പ്രവാസികള്‍ കൂടി എത്തും. ഇന്നലെ വിവിധരാജ്യങ്ങളില്‍നിന്നായി 1320 പ്രവാസികളെത്തി. ഇന്ന് കുവൈത്തില്‍ നിന്ന് മാത്രം നാല് വിമാനങ്ങളെത്തും. ജസീറ വിമാനം 160 യാത്രക്കാരുമായി പുലര്‍ച്ചെ 1.20നും കുവൈറ്റ് എയര്‍വേയ്‌സ് 320 യാത്രക്കാരുമായി പുലര്‍ച്ചെ നാലിനും 160 ...

നിതിന്‍ ചന്ദ്രന്റെ മൃതദേഹം അവസാനമായി ഭാര്യ ആതിര കണ്ടു വെറും മൂന്ന് മിനിറ്റ്

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ച് ആതിരയും ബന്ധുക്കളും എത്തി. ആതിര വീല്‍ചെയറിലിരുന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാനെത്തിയത്. ഇന്ന് രാവിലെയാണ് ആതിരയെ...

കോവിഡ് വ്യാപനം; 25 ദിവസത്തിനു ശേഷം അടിയന്തരമന്ത്രിതല യോഗം ചേര്‍ന്നു

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. പ്രതിരോധത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യയെന്നും പക്ഷേ, അതുകൊണ്ട് അലംഭാവം കാട്ടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 3 മുതല്‍ 15 തവണ സമ്മേളിച്ച...

ആതിരയുടെ ഭർത്താവ് നിതിന്‍റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി; സംസ്കാരം വൈകിട്ട്

കൊച്ചി: ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. കഴി‍ഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേര്‍പാ‌ടറിയാതെ ആതിര...

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ തൊട്ടാപ്പ് തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (59) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയതോടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു....

വിസാ കാലാവധി അവസാനിച്ച അനധികൃത താമസക്കാരെല്ലാം ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് യുഎഇ

അബുദാബി: വിസാ കാലാവധി മാര്‍ച്ച് 1 ന് മുമ്പ് അവസാനിച്ച അനധികൃത താമസക്കാരെല്ലാം ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് യുഎഇ. നേരത്തേ വിസാ കാലാവധി മാര്‍ച്ച് 1 ന് പൂര്‍ത്തിയായിട്ടും രാജ്യം വിടാത്തവര്‍ ആഗസ്റ്റ് 18 ന് ശേഷം തുടര്‍ന്നാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന്...

കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലേക്ക്…; പ്രവാസികള്‍ക്ക് ആശ്വാസം

കൊച്ചി: ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നു. ഗള്‍ഫിനു പുറമേ ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കും. ചാര്‍ട്ടര്‍ ചെയ്ത 14 വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിവിധ കമ്പനികളും ഏജന്‍സികളും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളെ സ്വീകരിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്തിയതായി സിയാല്‍...

Most Popular

G-8R01BE49R7