കോവിഡ് വ്യാപനം; 25 ദിവസത്തിനു ശേഷം അടിയന്തരമന്ത്രിതല യോഗം ചേര്‍ന്നു

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. പ്രതിരോധത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യയെന്നും പക്ഷേ, അതുകൊണ്ട് അലംഭാവം കാട്ടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 3 മുതല്‍ 15 തവണ സമ്മേളിച്ച മന്ത്രിതല സംഘം 25 ദിവസമായി യോഗം ചേര്‍ന്നിരുന്നില്ല.

ഹര്‍ഷ് വര്‍ധനു പുറമേ, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, തുറമുഖ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യമന്ത്രി അശ്വിനികുമാര്‍ ചൗബേ എന്നിവര്‍ നേരിട്ടും മറ്റു മന്ത്രിമാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു. ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍, ശാക്തീകരണ സമിതി അധ്യക്ഷന്‍ പരമേശ്വരന്‍ അയ്യര്‍, ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റ് ഡോ. രമണ്‍ ഗംഗാഖേദ്ക്കര്‍ തുടങ്ങിയവര്‍ നിലവിലെ അവസ്ഥ വിശദീകരിച്ചു. സാമൂഹിക അകലം അടക്കം മാര്‍ഗരേഖ കര്‍ശനമായി പാലിക്കുകയാണു മുന്നിലുള്ള വഴിയെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7