Category: NEWS

റഷ്യന്‍ വാക്‌സിന്‍ തട്ടിപ്പെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; വെറും 42 ദിവസത്തെ ഗവേഷണം, പരീക്ഷിച്ചത് 38 പേരില്‍ മാത്രം; പാര്‍ശ്വഫലങ്ങളുണ്ട്‌

കോവിഡിനെതിരായ ആദ്യ പ്രതിരോധമരുന്ന് എന്ന പേരില്‍ റഷ്യ പുറത്തിറക്കുന്ന ''സ്പുട്‌നിക്-5'' കേവലം 38 പേരില്‍ മാത്രമാണു പരീക്ഷിച്ചതെന്നും ഈ വാക്‌സിനു പനി, വേദന, നീര്‍ക്കെട്ട് തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍. വെറും 42 ദിവസത്തെ ഗവേഷണത്തിനുശേഷമാണു വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതെന്ന റഷ്യന്‍ വാര്‍ത്താ...

സ്വദേശി എന്നാല്‍ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കലല്ല; ആര്‍.എസ്.എസ്‌

ന്യൂഡല്‍ഹി:'സ്വദേശി' എന്നാല്‍ എല്ലാ വിദേശ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും നിന്നും നമുക്ക്...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 942 പേര്‍ക്കാണ്...

ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിക്കുന്നു

മൂന്നാർ: ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ എത്തി. ഹെലികോപ്റ്ററില്‍ രാജമലയില്‍ എത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും റോഡ് മാര്‍ഗ്ഗം പെട്ടിമുടിയിലേക്ക് പോകും. റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ഒരു...

കേരളത്തില്‍ എന്‍ഐഎയുടെ അസാധാരണ നീക്കങ്ങള്‍

കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് എന്‍ഐഎ. വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കി. സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ അസാധാരണമായ നീക്കങ്ങളാണ് എന്‍ഐഎ കേരളത്തില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം...

‘സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയില്ല, അമേരിക്കക്കാര്‍ ഒരു നേതാവിന് വേണ്ടി കരയുകയാണ്’: കമല

തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ്. സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളായാണ് ട്രംപിനെ കമല വിശേഷിപ്പിച്ചത്. കൂടാതെ ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല പറഞ്ഞു....

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐയുടെ നിര്‍ണായക നീക്കം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്കറും മകളും മരിച്ചതും ഭാര്യ...

കോവിഡ് നിരീക്ഷണത്തിലിരിക്കെ രോഗി മരിച്ചു; ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ അര്‍ബുദ രോഗി മരിച്ചു. പായം കാപ്പാടന്‍ ശശിധരനാണ് മരിച്ചത്. കോവിഡ് സെന്ററില്‍ അറിയിച്ചിട്ടും ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍...

Most Popular

G-8R01BE49R7