Category: NEWS

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് അലിഭായി,ഞെട്ടിത്തരിച്ച് പോലീസ്

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജേഷിനെ കൊന്ന ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി പോലീസിനോട് വെളിപ്പെടുത്തി. ഖത്തര്‍...

വിടി ബല്‍റാമിനെതിരായ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജം, വീഡിയോ പുറത്ത്

വിടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. കൂടല്ലൂരിനടുത്ത് വച്ച് വിടി ബല്‍റാമിന്റെ കാറിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ എംഎല്‍എയുടെ കാറിന്റെ റിയര്‍...

എസ് എം കൃഷ്ണ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്തുന്നു, കര്‍ണാടക തിരഞ്ഞെടുപ്പിന് പാര്‍ട്ടിയില്‍ ചേരും

ബെംഗളൂരു : മുന്‍ കോണ്‍ഗ്രസ് നേതാവും വിദേശക കാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. മുന്‍ കര്‍ണാട മുഖ്യമന്ത്രി കൂടിയായ എസ് എം കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ്...

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം....

വി.ടി ബല്‍റാം എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്; ആക്രമണം പോലീസ് ഒത്താശയോടെയെന്ന് വി.ടി ബല്‍റാം

തൃത്താല: വി ടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ കരിങ്കൊടി കാണിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കാറിനു കല്ലെറിയുകയായിരുന്നു. ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര...

നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ കുമളിയിലായിരിന്നു സംഭവം. കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലാണ് സലിമിന്റെ മരണം. റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ സലിമിനെ ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ്...

കൊതുകടിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു!!!

ന്യൂഡല്‍ഹി: കൊതുകുകടിയെ കുറിച്ച് പരാതി പറഞ്ഞ യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ലക്നൗവില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പായിരുന്നു സംഭവം. ഹൈജാക്ക് എന്ന് പറഞ്ഞതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം. റായി ജീവനക്കാരോട് മോശമായി...

തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമ യോഗി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചപ്പോള്‍ കുപ്പായത്തിന്റെ നിറം കാവി!!! പ്രതിഷേധവുമായി ദളിത് സംഘടകള്‍

പ്രതിഷേധത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ച തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമയുടെ കുപ്പായത്തിന്റെ നിറം കാവി. ഇത് പറ്റില്ലെന്നും സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ കളറായ ഇരുണ്ട നിറം മാറ്റി പെയ്ന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് ഭരണഘടനാ ശില്പി ബി...

Most Popular

G-8R01BE49R7