Category: NEWS

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു.. എഫ്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്നും ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് ട്രംപ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് ഇറക്കിയ പ്രസ്താവന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

കള്ളക്കേസെടുത്തതിന് വനിതാ കമ്മീഷന് പരാതി നല്‍കി; യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വിവസ്ത്രയാക്കി അപമാനിച്ചു!!

മൂന്നാര്‍: കള്ളക്കേസെടുത്തെന്ന് ആരോപിച്ച് പൊലീസിനെതിരെ വനിതാക്കമ്മീഷനെ സമീപിച്ച യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മകന്റെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. 2,0000...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം… 35ഓളം കടകള്‍ കത്തിനശിച്ചു

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും...

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം………മാര്‍ച്ച് വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം. ഇതിനായി മാര്‍ച്ച് വരെ സമയം അനുവദിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. നേരത്തെ ജനുവരി 15 വരെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിരുന്നു. ഈ കാലയളവിനുള്ളില്‍ നികുതിയടയ്ക്കാത്തവര്‍...

നടിയെ ആക്രമിച്ച കേസില്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയാണ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ തെളിവായി...

കായല്‍ കയ്യേറ്റ കേസ് നിലനില്‍ക്കുന്നു, ജയസൂര്യയുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ഹര്‍ജി മാര്‍ച്ച് 12ലേക്കു മാറ്റി

മൂവാറ്റുപുഴ: കയ്യേറ്റ കേസില്‍ എഫ്ഐആര്‍ നിലവിലുള്ള സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 12ലേക്ക് മാറ്റി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.ചെലവന്നൂര്‍ കായല്‍ കയ്യേറ്റ കേസാണ് ജയസൂര്യയ്ക്കെതിരെയുള്ളത്. ഈ കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍...

നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം, പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സനുഷ ആക്രമിക്കപ്പെട്ടത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍...

ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ്, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്ന് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി...

Most Popular