Category: NEWS

മാതാവിനൊപ്പം മുറ്റത്തേക്ക് ഇറങ്ങിയ നാലുവയസുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും ജനങ്ങളെ വിറപ്പിച്ച് പുലിയുടെ വിളയാട്ടം. വാല്‍പ്പാറ നടുമലൈ എസ്‌റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും...

പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റു

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ്...

മോദി വീണ്ടും വിദേശയാത്രയ്ക്ക്… ഇത് ചരിത്ര സന്ദര്‍ശനം..! പോകുന്ന രാജ്യങ്ങള്‍…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രയിലേക്ക്... പലസ്തീനിന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് മോദി യാത്രതിരിക്കുന്നത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പലസ്തീന്‍. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ വഴിയാകും പലസ്തീനില്‍ എത്തുക. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ്...

ഓഹരി വിപണിയില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിനങ്ങളില്‍ തിരിച്ചടി ഉണ്ടായതിനു ശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 503.66 പോയിന്റ് ഇടിഞ്ഞ് 33,909ല്‍ വ്യാപാരം തുടങ്ങി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും കനത്ത നഷ്ടമാണിന്നു രേഖപ്പെടുത്തിയിരിക്കുന്നത്....

ഇത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരോ..?

തിരുവനന്തപുരം: അഴിമതി അനുവദിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍കകാരിന്റെ നടപടികള്‍ക്കെതിരേ ചോദ്യമുയരുന്നു. അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതിതേടിയുള്ള അപേക്ഷകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ നൂറിലേറെ കേസുകളിലാണു വിചാരണ സ്തംഭിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മുതല്‍ പൊതുപ്രവേശന...

കൊല്‍ക്കത്തയ്‌ക്കെതിരെ ഒടുവില്‍ കേരളത്തിനു സമനില, സെമി സാധ്യതകള്‍ക്ക് കരിനിഴല്‍ വീണു

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. രണ്ടു ഗോളുകളാണ് ഇരുടീമുകളും നേടിയത്. 36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്‍കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ്...

കെഎസ്ആര്‍ടിസി പെന്‍ഷന്‍, കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍: 600 കോടി രൂപ വായ്പയെടുക്കും

കൊച്ചി: കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കും. ഇതിനായി സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി...

അനാരോഗ്യകരമായ ഭക്ഷണസാധനങ്ങളില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക, കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്ന് ജങ്ക്ഫുഡ്സ് പരസ്യം ഒഴിവാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടേയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടിസ് നല്‍കുമെന്നും റാത്തോഡ്...

Most Popular