ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടേയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.
അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടിസ് നല്‍കുമെന്നും റാത്തോഡ് പറഞ്ഞു.